Saturday, January 28, 2012

safalyam


വര്‍ണ്ണ തേരിലേറിയ നേരം നാം
അറിയുന്നീല കീഴിലെ മര്‍മ്മരം 
വേച്ചു വേച്ചു നിങ്ങിയ കാലം 
വീഴാതിരിക്കാന്‍ നീട്ടിയ കൈകള്‍ 
അതാരോ ആ സാമിപ്യം ഇന്ന് നാം 
പതിയെ പതിയെ അടര്‍ത്തി മാറ്റി.

പ്രഭാതത്തിന്‍ പ്രസരിപ്പുകള്‍ 
സ്വരുക്കൂട്ടി വെക്കാന്‍ കഴിയാതെ 
പ്രദോഷത്തിലേക്ക് വഴിമാറുമ്പോള്‍
അറിയുന്നില്ല നാം തന്‍ ചവിട്ടടി
എത്ര മാത്രം പിന്നിട്ടു കഴിഞ്ഞെന്നു.

മനസ്ഥാപത്തിനു കാത്തു നില്‍ക്കാതെ 
വൈകിയിട്ടില്ലായെന്ന ചിന്തയിലൂടെ നാം
തലോടുക തന്‍ കുഞ്ഞിനെയെന്ന പോല്‍
അവരിലൂടെ നാം പുനര്‍ജനിക്കുന്നു  
അറിയാതെ വീഴുന്ന അശ്രുകണങ്ങളാല്‍
മായ്ച്ചു കളയട്ടെ എല്ലാ വിമുഖതകളും..


ammoosinu yathra mozhiyode


ഇനിയില്ല നിന്‍വിരല്‍ തുമ്പിനാല്‍ തിരിച്ചൊരു കുറിമാനവും
ഇനിയില്ല നിന്‍ സ്വരവും പരിഭവവും
കഴിയില്ല മറക്കുവാനൊരിക്കലും ..സോദരീ ...
ഞങ്ങളില്‍ കാലങ്ങളായ് മനസ്സില്‍ ചേക്കേറിയൊരീയാത്മ ബന്ധവും
മരണത്തെ വേള്‍ക്കുവാനില്ല ഭയമൊട്ടും....നിനക്കെന്നും
മറന്നില്ല ഞങ്ങളെ നിന്നെ കാണാഞ്ഞിട്ടും
മതിയായില്ല നിന്‍ സൌഹൃദം ഞങ്ങളില്‍
മറഞ്ഞതെന്തേ സോദരീ ...നിന്‍ മിഴികള്‍ അടച്ചതെന്തേ .
നിന്‍ മനോമുകുരത്തില്‍ വിരിഞ്ഞ സ്നേഹക്കൂടും
നിന്‍ മനസ്സില്‍ തെളിഞ്ഞ വര്‍ണപുഷ്പങ്ങളും
നിന്‍ മനോരാജ്യത്തെ രാഗഹാരങ്ങളും
നില നില്‍ക്കുമെന്നും ഈ സ്നേഹ മനസ്സുകളില്‍
നേര്‍ന്നിടുന്നു നിനക്ക് യാത്രാമൊഴികള്‍
ലഭിചിടട്ടെ നിത്യശാന്തി നിന്നാത്മാവിനെന്നും
മറക്കില്ലൊരിക്കലും സോദരീ നീ ജീവിക്കും ..ഈ സൌഹൃടക്കൂട്ടായ്മയില്‍
അര്‍പ്പിചിടട്ടെ നിന്‍ സ്മരണകള്‍ക്ക് മുന്നില്‍ ഒരായിരം വര്‍ണപുഷ്പ്പങ്ങള്‍