Saturday, March 31, 2012

indian film


ഇന്ദ്രസഭ -
1932 -ല്‍ ജെ.ജെ മദന്‍ സം വി ധാനം ചെയ്ത "ഇന്ദ്രസഭ " എന്ന ഒരു ഇന്ത്യന്‍ ചലചിത്രമുണ്ട്.   "71" പാട്ടുകള്‍ ആണ്  ഈ  ചിത്രത്തിലുള്ളത്.  ഈ ഒരു പ്രത്യേകത കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെകോര്‍ഡ്സിലും ഇടം പിടിച്ച ചലചിത്രമാണ് ഇന്ദ്രസഭ.  അതായത് ഇതില്‍ അഭിനയിച്ച ഓരൊ കഥാപാത്രത്തിനും ചുരുങ്ങിയത് ഒരു പാട്ടെങ്കിലും മുണ്ടായിരുന്നു എന്നു സാരം.
     സിനിമയിലേ കഥാസംഗ്രഹം പുരാണകഥകളെ അനുസ്മരിച്ചാണ് .രാജാവും ഒരു അപ്സര കന്യകയുമായുള്ള പ്രേമവും അതിനേ തുടര്‍ന്നുണ്ടാകുന്ന ദേവകോപവും ,പിന്നെ ശാപ മോക്ഷവും തുടങ്ങിയ സംഭവങ്ങളാണ് കഥാതന്തു.
    സൈയിദ് അഗ ഹസ്സന്‍ അമാനത്ത് എന്ന എഴുത്തുകാരനാണു ഈ ചിത്രത്തിന്റെ രചന നിര്‍ വഹിച്ചിരിക്കുന്നത്.  71 പാട്ടുകള്‍  ഉള്ള ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മാസ്റ്റര്‍ നിസാര്‍ ,ജെഹ്നാര കജ്ജന്‍ എന്നിവരാണ്.   അബ്ദുല്‍ രഹ്മാന്‍ കാബുളിയും മുക്താര്‍ ബീഗവുമാണ് ഈ ചിത്രത്തിലേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കിസാന്‍ കന്യ -
     1937 ല്‍ മൊട്ടി ബി ദിവാനി സംവിധാനവും , ആദര്‍ഷിര്‍ ഇറാനി നിര്‍മാണവും നിര്‍ വഹിച്ച "കിസാന്‍ കന്യ" ഇന്ത്യന്‍ ചരിത്രത്തില്‍  സ്ഥാനം പിടിച്ചിരിക്കുന്നത് ആദ്യമായി ഇന്ത്യയില്‍ തന്നെ നിര്‍മിച്ച  (made in india) ആദ്യ കളര്‍ ചലചിത്രം എന്ന നിലക്കാണ്.   കിസാന്‍ കന്യ" യുടെ കഥ സാദത്ത് ഹസ്സന്‍ മന്റൊ എന്ന എഴുത്തുകാരന്റേതാണ്.  പാവപെട്ട കര്‍ഷകരുടെ നേര്‍ക്കാഴ്ച്ചകളാണു ഈ സിനിമയുടെ കഥാ തന്തു.
      കഥാ സംഗ്രഹം. പാവപെട്ട കര്‍ഷകനും  നാട്ടിലേ ഭൂവുടമ ഗാനിയുടെ പണിക്കാരനുമാണു നല്ലവനായ രാമു (നിസാര്‍). ഒരു ദിവസം ഭൂവുടമ കൊല്ലപ്പെടുകയും നാട്ടുകാരും നിയമവും രാമുവിനെതിരേ തിരിയുകയും ചെയ്യുന്നു..
      ഹിന്ദി ഭാഷയില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ പത്ത് പാട്ടുകള്‍ ഉള്‍പെട്ടിട്ടുണ്ട്.  ഗ്രാമഫോണിലാണു ഇതിലേ പാട്ടുകള്‍ അന്നു റെക്കോറ്ഡ് ചെയ്യപെട്ടിട്ടുള്ളത്.

Wednesday, March 28, 2012

ugadi


Ugadi
 


 The neighbors festooned their deck with lights and there were lots of tire tracks on the front footage this morning.We wondered what we had missed! It's the Telugu New Year, and among other rituals, people eat the foods listed below. These particular foods, referred to as Ugadi Pachhadi, symbolize the fact that life is a mixture of sadness, happiness, anger, fear, disgust, and surprise, and we should accept it all:

Neem buds/flowers for bitterness
Raw mango for tang
Tamarind juice for sourness
Green chili/Pepper for heat
Jaggery for sweetness
Pinch of salt for saltiness

Recitations of the religious almanac, Panchangam, are broadcast on TV during this festival, and the celebration also includes literary discussions, poetry readings and recitals of Carnatic music. All under a canopy of cherry blossoms, in this neighborhood.

xx


sorry seems to be the hardest word to believe
 

no matter how much you apologize, sometimes its just not enough to ensure others that you really are. i use to have a clear grasp of my future, i use to have plans to control my life. but now im still drifting away. i dont know when will i ever land on the ground and start running towards the future.

so i guess this is an apology to everyone whom i continuously dissapoint.

im sorry because ive wasted all the knowledge i should have taken and for all the effort i neglected to become better at my studies.

im sorry u have to repeatedly listen to me whining about what has gone pass and see me mourn about it still. it must be tiring seeing me with all my fcked up unstable emotions.

im sorry i made u love me when i dont deserve to be loved. u have given me everything, yet ive given u nothing back other than pain from my grieving.

im sorry im not the person i used to be. the person who would love to go out and see the world together, being wild and careless together. i cant be that person right now.

so my one last wish is that i hope everyone can support me to fix my life and put it back together. i really want that back.

vara manjal


രജസ്വലയായ സമയത്താണ് ഇനിയൊരു ആണിന്‍റെ
മുഖത്ത് നോക്കരുതെന്ന് അമ്മ പറഞ്ഞത്
അച്ഛനും ചേട്ടനും അനിയനും എല്ലാം
വെറും ആണുങ്ങള്‍ മാത്രമായി കാണണമത്രേ

തീണ്ടാരിയായാല്‍ മുതിര്‍ന്ന പെണ്ണായി എന്ന്
അയല്‍വക്കത്തെ കല്യാണിയമ്മ
ചെവിയില്‍ മന്ത്രിച്ചു .
കൊതിയും നുണയും പറഞ്ഞിരുന്നവര്‍
അവരുടെ തീണ്ടാരി വിശേഷങ്ങള്‍
പറഞ്ഞു ചിരിച്ചു

ഹരിക്കുട്ടനോ എന്ന ചോദ്യത്തിന്
അവനും ഇനി അന്യ പുരുഷന്‍ എന്ന്
പ്രത്യുത്തരമേകി അമ്മ ചോദ്യങ്ങളുടെ
മുനയൊടിച്ചു കളഞ്ഞു .

ഒന്നിച്ചു മണ്ണപ്പം ചുട്ടു കളിച്ചു വളര്‍ന്ന
ഹരിക്കുട്ടനും ഇനിമേല്‍ അന്യ പുരുഷനെന്നോര്‍ത്ത നേരം
ഇടനെഞ്ചിലൂടെ പാഞ്ഞത് മിന്നല്‍പിണരുകളോ
അതോ ജീവിതത്തിന്‍റെ നാല്‍ക്കവലയില്‍
വഴിയറിയാതെ പകച്ചു നില്‍ക്കുന്ന വെറും
സ്ത്രീയുടെ വിഹ്വലതകളോ ..

വയസ്സായ സ്ത്രീകളുടെ നടുവില്‍ നാണിച്ചു കൂമ്പി
ഇരിക്കുമ്പോള്‍ കവിളില്‍ തണുപ്പിന്റെ രശ്മികള്‍
ഋതുമതിയായ കന്യകയെ മഞ്ഞളും ചന്ദനവും കുങ്കുമവും
കലര്‍ത്തി കുളിപ്പിക്കണമത്രേ .

ചുറ്റും മറച്ച ഓല മറയിലൂടെ പുറം കാഴ്ചകള്‍ കാണാന്‍
ഒരു വിഫല ശ്രമം നടത്തിയ നേരം
സാകൂതം നോക്കി നില്‍ക്കുന്ന രണ്ടു കണ്ണുകള്‍
ഹരിക്കുട്ടന്‍റെതാണെന്നു തിരിച്ചറിഞ്ഞു .

കളിത്തോഴിയെ പറിച്ചു കളഞ്ഞ കാലത്തിന്റെ
ക്രൌര്യ മുഖം ഒരുമാത്ര അവനില്‍ മിന്നി മറഞ്ഞുവോ ?
ഹരിക്കുട്ടനും നിനക്കിനി അന്യ പുരുഷന്‍
അമ്മയുടെ വാക്കുകള്‍ ചെവിയില്‍ !!!

പെണ്ണായി മാറിയ ശേഷം ആദ്യം ദര്‍ശിച്ച ആണ്‍രൂപം
മനസ്സില്‍ അരുതെന്ന കാര്യം ചെയ്യാനുള്ള വ്യഗ്രത
ചിന്തകളില്‍ പാപത്തിന്‍റെ കനി
ഇടറിയടര്‍ന്ന മരവേടുകളില്‍ ഇണക്കുരുവികളുടെ
മര്‍മ്മര മന്ത്രം

ഓല വിടവിലൂടെ തിളങ്ങുന്ന നേത്രങ്ങളാല്‍
ദൂതുകള്‍ കൈമാറവേ അവന്റെ മുഖത്ത്
തിളങ്ങുന്ന മന്ദഹാസം
മന്ദഹാസത്തിനുമപ്പുറം നിര്വ്വചിക്കാനാവാത്ത
മറ്റൊരു ഭാവം ..

പണ്ടെങ്ങോ വായിച്ച വരികള്‍ മനസ്സിലേക്കോടിയെത്തി
"രജസ്വലയായ പെണ്ണിനും മഴനനഞ്ഞ പ്രകൃതിക്കും
ഒരേ ഭാവമാണുള്ളത്‌ ..
മദഭരം .. ലജ്ജാലസം .. സാക്ഷാല്‍ രതിഭാവം !!! "

കണ്ണുകള്‍ക്ക്‌ മുകളിലൂടെ അഴിഞ്ഞുലഞ്ഞ കേശഭാരം
കാഴ്ചയെ തടഞ്ഞു നിര്‍ത്തി .
മണ്ണാത്തിയുടെ കലപില ശബ്ദത്തിനുമപ്പുറം
മനസ്സ് മന്ത്രിച്ചു
"പ്രഥമദര്‍ശനം പ്രണയ ദര്‍ശനം !!! "

kshema rashtram



പ്രതിദിനം 28 രൂപ 65 പൈസ വരുമാനമുള്ള നഗരവാസിയെയും 22 രൂപ 42 പൈസ കിട്ടുന്ന ഗ്രാമവാസിയെയും ഇനി ദരിദ്രവാസിയായി കാണാന്‍പറ്റില്ലെന്നാണ് ആസൂത്രണ വിദഗ്ധര്‍ പറയു അഞ്ചു കോടിയിലധികം സാധാരണക്കാരില്‍ സാധാരണക്കാര്‍ ദാരിദ്ര്യരേഖയുടെ പരിധിക്കു പുറത്താവുംന്നത്.  28 അല്ലെങ്കില്‍ 29 രൂപകൊണ്ട് അത്യാവശ്യ നിത്യാവശ്യങ്ങള്‍ നിറവേറ്റാനാവുന്ന ഏതു നഗരമാണ് ഈ രാജ്യത്തുള്ളത്. ജീവിതാവസ്ഥകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല ഘടകങ്ങളുമായും നേര്‍ക്കുനേരെ ബന്ധപ്പെട്ടുകിടക്കുന്നതാണത്. വിവിധ ഇനം സബ്സിഡികളടക്കം സര്‍ക്കാര്‍ നല്‍കിവരുന്ന പലവിധ ആനുകൂല്യങ്ങളെ ബാധിക്കുന്ന പ്രശ്നം കൂടിയാണിത്.  അഞ്ചു വര്‍ഷത്തിനിടയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില എത്രകണ്ട് ഉയര്‍ന്നു. രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ കൂടി പരിഗണിച്ചാണോ 28ഉം 22 രൂപയും നിശ്ചയിച്ചിരിക്കുന്നത്.അതിനാല്‍ജനഹിതം ശരിക്കും ഉള്‍ക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സര്‍ക്കാറുകളുടെയും നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വികേന്ദ്രീകൃത സ്വഭാവത്തില്‍ രൂപപ്പെടുത്തുമ്പോഴേ ചേരേണ്ടത് ചേരുംപടി ചേര്‍ക്കാനാവൂ. ജനസംഖ്യയുടെ മൂന്നിലൊന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിതത്തിന്‍െറ പുറംപോക്കില്‍ കഴിയുന്നു. സാമൂഹിക ക്ഷേമപദ്ധതികള്‍ പല പേരുകളില്‍ നടപ്പാക്കിയിട്ടും വികസനം എത്തേണ്ടിടത്ത് എത്തിയില്ല. ഒരിക്കല്‍ നാം ആട്ടിയോടിച്ചവര്‍ മറക്കുപിന്നില്‍നിന്ന് നെയ്തെടുക്കുന്ന കുരുക്കാണത്. നാടിന്‍െറ ക്ഷേമമല്ല, കച്ചവടതാല്‍പര്യമാണതിന്‍െറ പ്രചോദനം.

Tuesday, March 27, 2012

sachin 100


സച്ചിന്‍ സെഞ്ച്വറി അടിക്കുക എന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതകരമായി ഒന്നുമില്ലായിരുന്നു..ഈയടുത്ത കാലം വരെ...മറ്റു ലോകോത്തര ക്രിക്കറ്റര്‍മാര്‍ അവരുടെ ആകെ കാരിയറില്‍ അടിച്ച സെഞ്ച്വറി സച്ചിന്‍ ഒറ്റ കൊല്ലം കൊണ്ട് അടിച്ചിട്ടുണ്ട്..പക്ഷെ ,സെഞ്ച്വറി ഇല്ലാത്ത സച്ചിന്റെ ഒരു വര്‍ഷം പുതുമയാണ്.. അവസാനം അതും ആയി..സച്ചിന് നൂറാം സെഞ്ച്വറി..കഴിഞ്ഞ ഒരു കൊല്ലത്തെ കാത്തിരിപ്പ്‌... ...,..കളിയില്‍ ഇന്ത്യ തോറ്റത് ഖേദകരം തന്നെ..എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ഈ സെഞ്ച്വറി വലുതാണ്‌.. .,.ലോക ക്രിക്കറ്റില്‍ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകുമോ എന്നറിയില്ല..കാരണം ,ഇത്  സെഞ്ച്വറികളുടെ  സെഞ്ച്വറി ആണ്....                                              
          പതിനെട്ടു കൊല്ലം മുന്പ്, ക്രിക്കറ്റ് എന്ന് കേള്‍ക്കുന്നതേ വെറുപ്പുള്ള പ്രായം, കളി ടി വിയില്‍ ടെലികാസ്റ്റ് ചെയ്യുമ്പോള്‍  ദേഷ്യം തോന്നും കാരണം, ആഴ്ചയില്‍ ആകെയുള്ള ഒരു സിനിമയും,അതിനു ശേഷമുള്ള "ജങ്കിള്‍ ബുക്കും " കാണാന്‍ സമ്മതിക്കാത്ത ബോറന്‍ കളി..ആ അവസ്ഥയില്‍ നിന്നും ജീവന് തുല്യം ക്രിക്കറ്റിനെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതും ,പരീക്ഷ സമയത്ത് പോലും ഭ്രാന്തമായ ആവേശത്തോടെ കളി കാണുന്ന അവസ്ഥയിലേക്കും ഈയൊരു ബോറന്‍ കളിയെ മാറ്റിയത് സച്ചിന്റെ സാന്നിധ്യമായിരുന്നു..അന്ന് സച്ചിന്‍ ക്രിക്കറ്റ് ദൈവം ആയിട്ടില്ല. ഒരു സ്റ്റാര്‍ വാല്യുവില്‍ വലിയ ആരും ആയിട്ടില്ല..അന്ന് ലാറയുണ്ട്,മാര്‍ക്ക്‌ വോ ഉണ്ട്,  സിദ്ദുവുണ്ട്,  ,അസ്സര്‍ ഉണ്ട്...അവരുടെ ഒപ്പമോ,അവര്‍ക്ക് ലേശം മുകളിലോ  സച്ചിനും ഉണ്ട്..അന്ന് പക്ഷേ,  സാക്ഷാല്‍ ബ്രാഡ്മാന്‍ തന്റെ പേരിന്റെ കൂടെ ,സച്ചിന്റെ പേര് കൂട്ടി പറഞ്ഞിട്ടില്ല ..ക്രിക്കറ്റ് ഗാലറികളില്‍  "സച്ചിന്‍ ഞങ്ങളുടെ ദൈവമാണ് "എന്നാ കമന്റും വന്നിട്ടില്ല..അന്ന് വെറും മൂന്നു ഏകദിന സെഞ്ച്വറികളും,ഏഴു ടെസ്റ്റ്‌ സെഞ്ച്വറികളും മാത്രമാണ് സമ്പാദ്യം .നല്ല കഴിവുകള്‍ ഉള്ള ഒരു ക്രിക്കറ്റര്‍ ..അത്ര മാത്രം ..

         1996 ലോകകപ്പില്‍ കഥയാകെ മാറി.ടീം ഗെയിം ആയ ക്രിക്കറ്റ് സച്ചിന്‍ ഒറ്റയ്ക്ക് കളിയ്ക്കാന്‍ തുടങ്ങി.ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ തുടങ്ങി.ഒന്നും രണ്ടും കളിയല്ല.ഒരു കാലഘട്ടത്തിലെ മുഴുവന്‍ കളികള്‍ ..സച്ചിന്‍ പതുക്കെ അതിമാനുഷന്‍ (super man )ആകാന്‍ തുടങ്ങി.ലോകോത്തര ബൌളര്‍മാര്‍ സച്ചിനെ കുറിച്ച് വാചാലര്‍ ആകാന്‍ തുടങ്ങി.വാല്‍ഷും,ആംബ്രോസും,അക്രമും ,വോണും,മുരളീധരനും ഒക്കെ ക്ലബ് ബൌളര്‍മാരെ പോലെ സച്ചിന്റെ തല്ലു വാങ്ങാന്‍ തുടങ്ങീ..ഫീല്‍ഡിലെ മറ്റുള്ളവര്‍ സച്ചിന്‍ തൊടുത്ത വിട്ട പന്തിനു പിന്നാലെ അണച്ച് കൊണ്ട്  ഓടാന്‍ തുടങ്ങീ.

സച്ചിന്‍ ഒന്ന് ഔട്ട്‌ ആയി കിട്ടാന്‍ എതിര്‍ ക്യാപ്ടനും, കോച്ചും അറിയാവുന്ന മുഴുവന്‍ ദൈവങ്ങളെയും വിളിക്കാന്‍ തുടങ്ങീ.ഹൈ-ടെക് കോച്ചുമാരുടെ കമ്പ്യുട്ടറുകള്‍ സച്ചിന്റെ ഷോട്ടുകള്‍ കീറി മുറിച്ചു..ഒരു പിഴവിന് വേണ്ടി..ബൌളര്‍മാരെ കൂടാതെ ടീമിലെ എട്ടും,ഒന്‍പതും പേര് വരെ ആ ഒരു വിക്കെറ്റിനായി ബൌള്‍ ചെയ്തു.അതിനിടയില്‍  സഹികെട്ട  ചിലര്‍ സച്ചിനെ  പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. അടുത്ത സീസണില്‍ അവരെ അമ്പയര്‍ ആയും ,ദൃക്സാക്ഷി വിവരണകാരന്‍ (commentator )ആയും ,കളിയെഴുത്ത് കാരന്‍ ആയും ജനം കണ്ടു.(ഹെന്റി ഒലോങ്ക ആയിരുന്നു ഇതില്‍ ആദ്യം..പിന്നീട് ദാമിയന്‍ ഫ്ലെമിംഗ് ,മബങ്ക്വ ,ധര്മസേന അങ്ങനെ ചിലര്‍ ).സച്ചിന്‍ ഒരിക്കലും നാക്ക്‌  കൊണ്ട് മറുപടി പറഞ്ഞില്ല..ബാറ്റ് കൊണ്ട് പറഞ്ഞു.അത് താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല..

        1998 , സച്ചിന്റെ കരിയറിലെ തന്നെ മഹത്തായ വര്‍ഷം ആയിരുന്നു. ലോകം മുഴുവന്‍ ഉള്ള ബൌളെര്സിന്റെ കഷ്ടകാലവും ...അവര്‍ ദുസ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടിയുണര്‍ന്നു....ഓസ്ട്രേലിയ,ന്യൂസിലാണ്ട്,സിംബംബ്വെ എന്നീ ടീമുകളിലെ ഒരുപാട് ബൌളെര്സിന്റെ പണി പോയി.അക്കൊല്ലത്തെ പ്രസിദ്ധമായ കൊക്കോ-കൊള കപ്പ് ഇതൊരു ക്രിക്കറ്റ്‌ പ്രേമി മറക്കും?? സച്ചിന്‍ ഒറ്റയ്ക്ക് മണല്‍ക്കാറ്റിനെയും,ക്രിക്കറ്റ് രാജാക്കന്മാരെയും തുരത്തിയോടിചത് ആര് തന്നെ മറക്കും?? 
ലോകത്തിലെ വലിയ ക്രിക്കറ്റ് ഗ്രൌണ്ടുകളില്‍ ഒന്നായ ഷാര്‍ജ മൈതാനം അനുനിമിഷം ചെറുതാകുന്നതും,സച്ചിന്‍ എന്ന കുറിയ മനുഷ്യന്‍ പാര്‍വത രൂപം പ്രാപിക്കുന്നതും കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടി..ആ കൂറ്റന്‍ മൈതാനത്തിനു പുറത്തെ ഇട വഴികളിലേക്കും,കാര്‍ പാര്‍ക്കിംഗ് എരിയകളിലെക്കും സച്ചിന്‍ പന്ത് അടിച്ചിട്ടു..ഒന്നും രണ്ടും തവണയല്ല..സച്ചിന് തോന്നിയപ്പോള്‍ ഒക്കെ..അതും അക്കാലത്തെ ഏറ്റവും വലിയ ബൌളിംഗ് നിരയെ..വെറും സ്കൂള്‍ കുട്ടികളെ പോലെ....അന്ന് അടുപ്പിച്ചു രണ്ടു സെഞ്ച്വറികള്‍ .സച്ചിന്‍ പതുക്കെ ദൈവമാകാന്‍ തുടങ്ങീ..ആരാധകരുടെ മനസ്സില്‍ ..സച്ചിനെ പുകഴ്ത്താന്‍ അന്ന് കളിയിലെ ഇതിഹാസങ്ങള്‍ മത്സരിച്ചു..അവര്‍ പുതിയ വാക്കുകള്‍ തിരഞ്ഞു..
       
         അവസാനം,99 ലെ ലോകകപ്പില്‍ ,ലോക ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ പോസ്ടര്‍ പുറത്തു വന്നു..
                 "ക്രിക്കറ്റ്‌ ആണ് ഞങ്ങളുടെ മതം..സച്ചിന്‍ ഞങ്ങളുടെ ദൈവവും" 
 
നീണ്ട ഒന്നര മിനിട്ടാണ് ആ പോസ്റ്റര്‍ കളിക്കിടയില്‍ പ്രദര്‍ശിപ്പിച്ചത് .സച്ചിന്‍ തന്റെ അച്ഛന്റെ ദേഹവിയോഗത്തിന് ശേഷം തിരിച്ചു വന്ന് ,കെനിയന്‍ ബൌളെര്മാരെ വെറും സ്കൂള്‍ കുട്ടികളെ പോലെ അടിച്ചോടിച്ച് ,ക്രിക്കറ്റ് കോപ്പി ബുക്കിലെ ഏതാണ്ട് എല്ലാ ഷോട്ടുകളും കളിച്ച്‌ വെറും 101 പന്തില്‍ നിന്ന് നേടിയ 140 റണ്‍സ്!!!!അന്ന് ഇന്ത്യ ലോക കപ്പില്‍ ,സിംബംബ്വെ യോട് പോലും തോറ്റു,  ഏതാണ്ട് പുറത്തായ അവസ്ഥയില്‍ ആയിരുന്നു..അന്ന് ഇന്ത്യയിലെ വീട്ടമ്മമാര്‍ പോലും സച്ചിനെ മാറോടണച്ചു.

           പിന്നീട്,പീഡാനുഭവത്തിന്റെ  നാളുകള്‍ ...പുറം വേദന,ഒപ്പം നിന്നവര്‍ മുഴുവന്‍ അകപ്പെട്ട കോഴ വിവാദം ,ടെന്നീസ് എല്‍ബോ എന്ന മാരക രോഗം ഏതാണ്ട് മൂന്നു കൊല്ലത്തോളം സച്ചിന്‍ കിതച്ചു.അപ്പോളും ബാറ്റിങ്ങില്‍ പറയത്തക്ക പാളിച്ചകള്‍ ഒന്നും ഇല്ലായിരുന്നു .ആ ബാറ്റ് ഒരിക്കലും റണ്‍സ് ഇല്ലാതെ വരണ്ടിട്ടില്ല ..പക്ഷേ ,വിമര്‍ശകര്‍ക്ക് സച്ചിനില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞ ഒന്നും വേണ്ടായിരുന്നു..അല്ലാത്തതൊക്കെ അവര്‍ പരാജയമായി കണ്ടു.

         വീണ്ടും 2003 ലോക കപ്പ്‌, വിമര്‍ശകരും,പത്രക്കാരും പറഞ്ഞതിന് മുഴുവന്‍ പാവം ബൌലെര്സ് അനുഭവിച്ചു..സച്ചിന്റെ ബാറ്റ് തീ തുപ്പുന്നത് വീണ്ടും ക്രിക്കറ്റ് ലോകം കണ്ടു.അന്നത്തെ വേഗക്കാരന്‍ ബൌലെര്‍ അക്തറും,മികച്ച ബൌളിംഗ് നിരയുള്ള പാകിസ്താന്‍ പ്രത്യേകിച്ചും...സച്ചിന്‍ ഒറ്റയ്ക്ക് ടീമിനെ തോളില്‍ താങ്ങുന്നത് ലോകം വീണ്ടും കണ്ടു..ഫൈനല്‍ വരെ എത്തിച്ചു..ഏതാണ്ട് ഒറ്റയ്ക്ക് തന്നെ.ഫൈനലില്‍ സച്ചിന്‍ നേരത്തെ വീണു..അതോടെ ഇന്ത്യയും..

        പിന്നെ വിമര്‍ശകര്‍ക്ക് അതും താളം ആയി.സമ്മര്‍ദങ്ങളില്‍ വീഴുന്നവന്‍ ...കുറ്റപ്പെടുത്തല്‍ ജോലിയാക്കിയവര്‍ക്ക് എന്ത് തന്നെ പറഞ്ഞു കൂടാ? സച്ചിനെ പോലെ സമ്മര്‍ദം അനുഭവിച്ചിട്ടുള്ള ആരുണ്ട്‌ ക്രിക്കറ്റ്‌ ലോകത്ത്??? ബാറ്റ് ചെയ്യുമ്പോള്‍ ഒക്കെ സെഞ്ച്വറി പ്രതീക്ഷിക്കുന്ന 100 കോടി ജനങ്ങള്‍ ..ഏത് അവസ്ഥയില്‍ ആയാലും സച്ചിന്‍ ക്രീസില്‍  ഉണ്ടെങ്കില്‍ ഇന്ത്യ ജയിക്കുമെന്ന് വിശ്വസിക്കുന്ന കോടി കണക്കിന് ആരാധകര്‍ ..ഇതൊക്കെ കാരിയറിന്റെ തുടക്കം മുതലേ സച്ചിന്‍ അനുഭവിക്കുന്നുണ്ട്..അതില്‍ കൂടുതല്‍ എന്ത് സമ്മര്‍ദം??? 90 കളുടെ അവസാനത്തോടെ സച്ചിന് നല്ല പങ്കാളികളെ കിട്ടി..ഗാംഗുലി,ദ്രാവിഡ്‌ ,ലക്ഷ്മന് ,സെവാഗ് അങ്ങനെ ചില മികച്ച കളിക്കാര്‍ ..സച്ചിന്‍ കളിച്ചില്ലെങ്കിലും ടീം ജയിക്കുമെന്നായി..

        സമ്മര്‍ദ വിമര്‍ശനം കഴിഞ്ഞപ്പോള്‍ പിന്നെ വയസ്സന്‍ എന്ന് വിളിക്കാന്‍ തുടങ്ങീ..പക്ഷെ യുവ രക്തം എന്ന് പറഞ്ഞു ടീമില്‍ എടുത്തവര്‍ സച്ചിന്റെ ഏഴയലത്ത് വരാതായപ്പോള്‍ ,സച്ചിന്‍ ഈ പ്രായത്തില്‍ കളിക്കുന്ന നിലവാരം പോലും ഇല്ല എന്നറിഞ്ഞപ്പോള്‍ ,അവര്‍ അടവ് മാറ്റി..സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ഇന്ത്യ തോല്‍ക്കും എന്നാക്കി..ചില മത്സരങ്ങള്‍ ഈ വിമര്‍ശനത്തെ ന്യായീകരിച്ചു..എന്നാല്‍ ആ മത്സരങ്ങള്‍ ,കണ്ടവര്‍ക്ക്,അതില്‍ മറ്റുള്ളവരുടെ കളി കണ്ടവര്‍ക്ക് അറിയാം സച്ചിന്‍ കളിച്ചത് കൊണ്ടാണോ, മറ്റുള്ളവര്‍ കളിക്കാഞ്ഞിട്ടാണോ ഇന്ത്യ തോറ്റതെന്ന് ..ഓസ്ട്രെലിയന്‍ ബൌലെര്സിനെ പിച്ചി ചീന്തി 175 റണ്‍സ് എടുത്ത കളി ഉദാഹരണം ..അങ്ങനെ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ അല്ലാതെ ആരുള്ളു??അവസാനം, 15 പന്തുകളില്‍ നിന്ന് 17 റണ്‍സ് എടുക്കാന്‍ മൂന്നു പേര് കൂടിയിട്ടും പറ്റാതെ വന്നപ്പോള്‍ കുറ്റം സച്ചിന്റെ സെഞ്ച്വറിക്ക് ..., ഈ കഴിഞ്ഞ ലോക കപ്പില്‍ സച്ചിന്‍ സെഞ്ച്വറി അടിച്ച കളികള്‍ വേറെ ഉദാഹരണം ...

           ഇനി നമുക്ക് കൊഹലിക്ക് ഓശാന പാടാം ..
           ധോണിയുടെ വീരഗാഥകള്‍ പാടാം..
           യുവത്വം ഇന്ത്യന്‍ ക്രിക്കറ്റിനു സമര്‍പ്പിച്ച്, ഇപ്പൊ വയസ്സായ കുറ്റത്തിന് സച്ചിനെ ക്രൂശിക്കാം...
           സച്ചിന്റെ കളി കണ്ടു കളി പഠിച്ചവര്‍ ഇനി ഇന്ത്യയെ നയിക്കട്ടെ ..
           നമ്മള്‍ ആവശ്യം കഴിഞ്ഞാല്‍ രാഷ്ട്രപിതാവിനെ വരെ തള്ളി പറയും..

പിന്നാണോ,ക്രിക്കറ്റ് കളിച്ച്‌ നടക്കുന്ന ഒരു ചെക്കന്‍..  ,......പോകാന്‍ പറ........ ത്ഫൂ ...