രജസ്വലയായ സമയത്താണ് ഇനിയൊരു ആണിന്‍റെ
മുഖത്ത് നോക്കരുതെന്ന് അമ്മ പറഞ്ഞത്
അച്ഛനും ചേട്ടനും അനിയനും എല്ലാം
വെറും ആണുങ്ങള്‍ മാത്രമായി കാണണമത്രേ
തീണ്ടാരിയായാല്‍ മുതിര്‍ന്ന പെണ്ണായി എന്ന്
അയല്‍വക്കത്തെ കല്യാണിയമ്മ
ചെവിയില്‍ മന്ത്രിച്ചു .
കൊതിയും നുണയും പറഞ്ഞിരുന്നവര്‍
അവരുടെ തീണ്ടാരി വിശേഷങ്ങള്‍
പറഞ്ഞു ചിരിച്ചു
ഹരിക്കുട്ടനോ എന്ന ചോദ്യത്തിന്
അവനും ഇനി അന്യ പുരുഷന്‍ എന്ന്
പ്രത്യുത്തരമേകി അമ്മ ചോദ്യങ്ങളുടെ
മുനയൊടിച്ചു കളഞ്ഞു .
ഒന്നിച്ചു മണ്ണപ്പം ചുട്ടു കളിച്ചു വളര്‍ന്ന
ഹരിക്കുട്ടനും ഇനിമേല്‍ അന്യ പുരുഷനെന്നോര്‍ത്ത നേരം
ഇടനെഞ്ചിലൂടെ പാഞ്ഞത് മിന്നല്‍പിണരുകളോ
അതോ ജീവിതത്തിന്‍റെ നാല്‍ക്കവലയില്‍
വഴിയറിയാതെ പകച്ചു നില്‍ക്കുന്ന വെറും
സ്ത്രീയുടെ വിഹ്വലതകളോ ..
വയസ്സായ സ്ത്രീകളുടെ നടുവില്‍ നാണിച്ചു കൂമ്പി
ഇരിക്കുമ്പോള്‍ കവിളില്‍ തണുപ്പിന്റെ രശ്മികള്‍
ഋതുമതിയായ കന്യകയെ മഞ്ഞളും ചന്ദനവും കുങ്കുമവും
കലര്‍ത്തി കുളിപ്പിക്കണമത്രേ .
ചുറ്റും മറച്ച ഓല മറയിലൂടെ പുറം കാഴ്ചകള്‍ കാണാന്‍
ഒരു വിഫല ശ്രമം നടത്തിയ നേരം
സാകൂതം നോക്കി നില്‍ക്കുന്ന രണ്ടു കണ്ണുകള്‍
ഹരിക്കുട്ടന്‍റെതാണെന്നു തിരിച്ചറിഞ്ഞു .
കളിത്തോഴിയെ പറിച്ചു കളഞ്ഞ കാലത്തിന്റെ
ക്രൌര്യ മുഖം ഒരുമാത്ര അവനില്‍ മിന്നി മറഞ്ഞുവോ ?
ഹരിക്കുട്ടനും നിനക്കിനി അന്യ പുരുഷന്‍
അമ്മയുടെ വാക്കുകള്‍ ചെവിയില്‍ !!!
പെണ്ണായി മാറിയ ശേഷം ആദ്യം ദര്‍ശിച്ച ആണ്‍രൂപം
മനസ്സില്‍ അരുതെന്ന കാര്യം ചെയ്യാനുള്ള വ്യഗ്രത
ചിന്തകളില്‍ പാപത്തിന്‍റെ കനി
ഇടറിയടര്‍ന്ന മരവേടുകളില്‍ ഇണക്കുരുവികളുടെ
മര്‍മ്മര മന്ത്രം
ഓല വിടവിലൂടെ തിളങ്ങുന്ന നേത്രങ്ങളാല്‍
ദൂതുകള്‍ കൈമാറവേ അവന്റെ മുഖത്ത്
തിളങ്ങുന്ന മന്ദഹാസം
മന്ദഹാസത്തിനുമപ്പുറം നിര്വ്വചിക്കാനാവാത്ത
മറ്റൊരു ഭാവം ..
പണ്ടെങ്ങോ വായിച്ച വരികള്‍ മനസ്സിലേക്കോടിയെത്തി
"രജസ്വലയായ പെണ്ണിനും മഴനനഞ്ഞ പ്രകൃതിക്കും
ഒരേ ഭാവമാണുള്ളത് ..
മദഭരം .. ലജ്ജാലസം .. സാക്ഷാല്‍ രതിഭാവം !!! "
കണ്ണുകള്‍ക്ക് മുകളിലൂടെ അഴിഞ്ഞുലഞ്ഞ കേശഭാരം
കാഴ്ചയെ തടഞ്ഞു നിര്‍ത്തി .
മണ്ണാത്തിയുടെ കലപില ശബ്ദത്തിനുമപ്പുറം
മനസ്സ് മന്ത്രിച്ചു
"പ്രഥമദര്‍ശനം പ്രണയ ദര്‍ശനം !!! "

No comments:
Post a Comment